ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ഗുജറാത്തില്‍ 2200ലധികം പുതിയ ബസുകളിറക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 2200ലധികം ബസുകള്‍ ഗുജറാത്തില്‍ നിരത്തിലിറക്കും. അഹമ്മദാബാദില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. 30000ത്തിലധികം ആളുകള്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

ട്രംപിന്റെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ ഗുജറാത്തില്‍ പുരോഗമിക്കുകയാണ്. 400 ബസുകള്‍ രാജ്‌കോട്ട് നഗരത്തില്‍ നിന്നായിരിക്കും സര്‍വീസ് നടത്തുക. എല്ലാ ബസുകളും ജിപിഎസ് ശൃംഖല നിരീക്ഷണത്തിലായിരിക്കും. 24നാകും ടൊണാള്‍ഡ് ട്രംപ് ഗുജറാത്ത് സന്ദര്‍ശനം നടത്തുക.

Top