ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ; വന്‍ വ്യോമ സുരക്ഷ

ഗാന്ധിനഗര്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യോമസുരക്ഷയൊരുക്കുമെന്ന് വ്യോമസേന അറിയിച്ചു. ട്രംപിന്റെ ഔദ്യോഗിക വിമാനവ്യൂഹമായ എയര്‍ ഫോഴ്‌സ് വണ്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയാല്‍ ഉടന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങും. ട്രംപിന്റെയും ഭാര്യ മെലാനിയ ട്രംപിന്റെയും വരവിന് മുന്നോടിയായി സേനക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സുഗോയ്, മിറാജ് 2000 എന്നീ വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാണ്. ഇവയാണ് ട്രംപിന് സുരക്ഷയൊരുക്കുക.

ഗുജറാത്ത് സര്‍ക്കാരും സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. സ്‌നൈപ്പേഴ്‌സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, രഹസ്യ ക്യാമറകള്‍ എന്നിവയടങ്ങിയ യു.എസ് മറൈന്‍ കമാന്റോകളുടെ പ്രത്യേക വാഹനങ്ങള്‍ ഇന്ത്യയിലെത്തി. ഫെബ്രുവരി 24നാണ് സന്ദര്‍ശനം നടക്കുക.

Top