ട്രംപിനെതിരെ ഇംപീച്ച്മെന്റ്; ജുഡീഷ്യറി കമ്മിറ്റി പ്രമേയം തയാറാക്കി, നാളെ വോട്ടെടുപ്പ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കം നിര്‍ണായക ഘട്ടത്തില്‍. ഇന്റലിജന്‍സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ട്രംപ് രാഷ്ട്രീയ നേട്ടത്തിനായി അധികാരം ദുര്‍വിനിയോഗം ചെയ്‌തെന്ന് ജുഡീഷ്യറി കമ്മിറ്റി പ്രമേയം തയാറാക്കി. ഇതിന്മേല്‍ നാളെ വോട്ടെടുപ്പ് നടക്കും.

ജനപ്രതിനിധി സഭയില്‍ പാസായാലും സെനറ്റില്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ളതിനാല്‍ ഇംപീച്ച്‌മെന്റ് നടപ്പാക്കാന്‍ സാധ്യത വിരളമാണ്.

2020ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ എതിരാളിയാകുന്ന മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരേ അന്വേഷണം പ്രഖ്യാപിക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് വിചാരണ നടക്കുന്നത്.

Top