ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഇംപീച്ച്‌മെന്റ് നടപടികളുമായി സഹകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉതുമായി ബന്ധപ്പെട്ട അന്വേഷണ നടപടികളോട് സഹകരിക്കില്ലെന്ന് ട്രംപ് അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കിയ കത്ത് അന്വേഷണ സമിതിക്ക് വൈറ്റ് ഹൗസ് കൈമാറി.

2020 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ എതിരാളിയാകുമെന്ന് കരുതപ്പെടുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോണ്‍ ബൈഡനെ കുടുക്കുന്നതിന് വേണ്ടി ഉക്രൈനുമായി ഗൂഡാലോചന നടത്തിയെന്നാണ് ട്രംപിനെതിരായ ഇംപീച്ച് നടപടികളിലേക്ക് നയിച്ച ആരോപണം. ബൈഡനെതിരെയുള്ള അന്വേഷണം പ്രഖ്യാപിക്കുന്നതിന് പകരമായി 400 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം ഉക്രൈന് പ്രസിഡന്റിന് ട്രംപ് വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം.

Top