ട്രംപിന് വീണ്ടും തിരിച്ചടി; കുടിയേറ്റ നയം റദ്ദാക്കി യുഎസ് ഫെഡറല്‍ കോടതി

വാഷിങ്ടണ്‍: ട്രംപിന്റെ കുടിയേറ്റ നയം റദ്ദാക്കി യുഎസ് ഫെഡറല്‍ കോടതി. സ്വന്തം നാടുകളില്‍ ആള്‍ക്കൂട്ട ആക്രമണത്തിനും ഗാര്‍ഹികപീഡനത്തിനും ഇരയായവര്‍ക്ക് രാജ്യത്ത് അഭയം നല്‍കില്ലെന്ന ട്രംപിന്റെ കുടിയേറ്റ നയത്തിലെ വ്യവസ്ഥ യു.എസിലെ ഫെഡറല്‍ കോടതി റദ്ദാക്കി.

അഭയാര്‍ഥി നയം ജനപ്രതിനിധിസഭയെ മറികടന്നാണുണ്ടാക്കിയതെന്നും, അഭയാര്‍ഥികളുടെ അപേക്ഷ പരിഗണിക്കുന്നതിന് നിശ്ചയിച്ച വ്യവസ്ഥ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിന് അപര്യാപ്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യവസ്ഥകള്‍ തീരുമാനിക്കുന്നത് യു.എസ് കോണ്‍ഗ്രസാണ്, ഭരണകൂടമല്ലതെന്നും ജഡ്ജി വ്യക്തമാക്കി.

യു.എസ് കോണ്‍ഗ്രസിനെ മറികടന്ന് കുടിയേറ്റ നയങ്ങള്‍ കടുപ്പിക്കാനുള്ള യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഫെഡറല്‍ കോടതി വിധി. വിധി കോടതികളില്‍ കൂടുതല്‍ കുടിയേറ്റ കേസുകള്‍ ഫയല്‍ ചെയ്യുന്നതിന് സഹായകമാവുമെന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

Top