Trump hypes next week’s meeting with Xi Jinping on Twitter

ഫ്‌ളോറിഡ: ഫിന്‍ലന്‍ഡ്, യുഎസ് പര്യടനത്തിനായുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ യാത്ര ആരംഭിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഫ്‌ളോറിഡയില്‍വച്ച് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

ഉത്തരകൊറിയ ഉയര്‍ത്തുന്ന ആണവ ഭീഷണി നേരിടുന്നതിനായി സഹകരണം മെച്ചപ്പെടുത്തുന്നതുള്‍പ്പെടുള്ള കാര്യങ്ങളില്‍ ഇരു നേതാക്കളും ചര്‍ച്ചകള്‍ നടത്തും.

ട്രംപ്- ജിന്‍പിംഗ് കൂടിക്കാഴ്ചയില്‍ ഉത്തരകൊറിയയ്ക്കു പുറമേ ദക്ഷിണചൈനാ സമുദ്ര പ്രശ്‌നവും ചര്‍ച്ചാവിഷയമാവും. ദക്ഷിണചൈനാ സമുദ്രത്തില്‍ തങ്ങള്‍ക്കു കുത്തകാവകാശമുണ്ടെന്നാണു ചൈനയുടെ വാദം.

Top