Trump hits back at North Korea, China in tweets

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഭൂപ്രദേശങ്ങളില്‍ എത്താന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയ വികസിപ്പിക്കില്ലെന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ട്വിറ്റര്‍ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
‘അമേരിക്കയില്‍ എത്തുന്ന ആണവായുധ ശേഷിയുള്ള മിസൈല്‍ നിര്‍മാണം ഉത്തര കൊറിയ ആരംഭിച്ചിരിക്കുകയാണ്. എന്നാല്‍ അത് നടക്കാന്‍ പോകുന്നില്ല.’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

ആണവ വാഹകശേഷിയുള്ള ദീര്‍ഘദൂര ബാലസ്റ്റിക് മിസൈല്‍ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ ട്വീറ്റ്.

ഉത്തര കൊറിയയെ ഒരു അണവ രാഷ്ട്രമായി അംഗീകരിക്കില്ലെന്ന് അമേരിക്ക നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉത്തര കൊറിയന്‍ വിഷയത്തില്‍ തന്റെ നയം ട്രംപ് വ്യക്തമാക്കിയിരുന്നില്ല.

Top