Trump gives CIA authority to conduct drone strikes: WSJ

trump

വാഷിങ്ടണ്‍: ഡ്രോണ്‍ ആക്രമണം നടത്താന്‍ യുഎസ് രഹസ്യന്വേഷണ ഏജന്‍സിക്ക് (സിഐഎ) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരം നല്‍കിയതായി റിപ്പോര്‍ട്ട്.

ഒബാമ ഭരണക്കാലത്ത് സിഐഎക്ക് അക്രമണം നടത്തുന്നതിനുള്ള അധികാരം ഇല്ലായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ലഭിച്ച വിവരങ്ങള്‍ സൈനിക വ്യത്തങ്ങള്‍ക്ക് കൈമാറുകയുമാണ് ചെയ്തിരുന്നത്. സൈനികര്‍ മാത്രമാണ് ആക്രമണം നടത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അതിനു വിപരീതമായണ് ട്രംപ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഭീകരവാദികളെന്ന് സംശയിക്കുന്നവര്‍ക്കു നേരെ സിഐഎയ്ക്ക ഡ്രോണ്‍ ആക്രമണം നടത്താം.

ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ മറ്റു രാജ്യങ്ങള്‍ കൂടുതലായി നടത്താന്‍ തുടങ്ങിയതോടെ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ഒബാമ ആഗോളതലത്തില്‍ മാര്‍ഗ്ഗരേഖ കൊണ്ടു വന്നിരുന്നു.

2016ല്‍ പാകിസ്താനില്‍ വെച്ച് താലിബാന്‍ നേതാവ് അക്തര്‍ മന്‍സൂറിനെ സിഐഎ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് കൊലപ്പെടുത്തിയത്. പിന്നീട് ഒബാമ തന്റെ ഭരണത്തന്റെ അവസാനഘട്ടത്തില്‍ സിഐഎയുടെ അധികാരം അര്‍ദ്ധസൈനികരുടേതിന് സമാനമായി പരിമിതപ്പെടുത്തി.

ട്രംപ് പ്രസിഡന്റായതോടെ ഇത് റദ്ദാക്കി സിഐഎക്ക് കൂടുതല്‍ അധികാരം നല്‍കി. പുതിയ അനുമതി കിട്ടിയതിന് ശേഷം കഴിഞ്ഞ മാസം സിഐഎ സിറിയയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒസാമ ബിന്‍ലാദന്റെ മരുമകന്‍ അബു അല്‍ജൈര്‍ അല്‍ മസ്‌രി കൊല്ലപ്പെട്ടിരുന്നു.

ലിബിയ,യെമന്‍,സോമാലിയ തുടങ്ങിയ രാജ്യങ്ങളിലും ഭീകരവാദികള്‍ക്കെതിരെ ഇത്തരത്തില്‍ ആക്രമണം നടത്താന്‍ അമേരിക്ക പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Top