യുഎസില്‍ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കുള്ള സൂചന നല്‍കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു സാധ്യത ഉള്ള തരത്തില്‍ സൂചനയുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അതിര്‍ത്തി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാമ്പത്തിക പിന്തുണ സെനറ്റ് നല്‍കിയില്ലെങ്കില്‍ ഷട്ട്ഡൗണ്‍( സാമ്പത്തിക അടിയന്തരാവസ്ഥ) പ്രഖ്യാപിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ശക്തമായ സമ്മര്‍ദ്ദം ചെലുത്തി സെപ്തംബറിനു മുമ്പ് എങ്ങനെയും ഫണ്ട് നേടിയെടുക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം.

മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സെനറ്റ് പാസ്സാക്കണമെന്നാണ് ട്രംപ് മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ മതില്‍ നിര്‍മ്മാണത്തിനുള്ള ഫണ്ട് സംബന്ധിച്ച ബില്‍ പാസ്സാവാന്‍ സാധ്യതയില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് ഭീഷണിയുടെ സ്വരത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മതില്‍ നിര്‍മ്മിക്കാനുള്ള സാഹചര്യം ഒരുക്കിത്തന്നില്ലെങ്കില്‍ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ താന്‍ മടിക്കില്ലെന്നും ധനസമ്പാദനത്തിനുള്ള പല മാര്‍ഗങ്ങളും സര്‍ക്കാര്‍ വേണ്ടെന്ന് വെയ്ക്കുമെന്നും കുടിയേറ്റം മെറിറ്റ് അടിസ്ഥാനത്തിലാക്കാന്‍ തീരുമാനിക്കുമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.

Top