യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചു

വാഷിംഗ്ടണ്‍: യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് രാജിവച്ചതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. സെഷന്‍സിനു പകരം മാത്യു വിറ്റാക്കറെ താല്‍ക്കാലിമായി നിയമിച്ചു. ട്രംപിന്റെ അതൃപ്തിയാണ് സെഷന്‍സിന്റെ രാജിയില്‍ കലാശിച്ചത്. പ്രസിഡന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് രാജിവയ്ക്കുകയാണെന്ന് ഡോണള്‍ഡ് ട്രംപിനുള്ള കത്തില്‍ സെഷന്‍സ് പറഞ്ഞു.

യുഎസ് നീതിന്യായ സംവിധാനത്തിലെ ഏറ്റവും ഉന്നത പദവിയാണ് അറ്റോര്‍ണി ജനറലിന്റേത്. ട്രംപിനെപ്പോലെ തീവ്ര വലതുപക്ഷ നിലപാടുള്ളയാളായിരുന്നു സെഷന്‍സും. അലബാമയില്‍നിന്നുള്ള സെനറ്ററായ സെഷന്‍സ് ആദ്യം ട്രംപ് അനുകൂലിയായിരുന്നു.സെനറ്റ് ആംഡ് സര്‍വീസ് കമ്മിറ്റി അംഗമായിരിക്കെ സെഷന്‍സ് കഴിഞ്ഞ വര്‍ഷം രണ്ട് തവണ റഷ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണം അമേരിക്കന്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചിരിക്കുന്നു.

Top