ഉത്തരകൊറിയന്‍ ചര്‍ച്ചക്ക് മുന്നേ ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവിന് ഹൃദയാഘാതം

സിംഗപ്പൂര്‍ : ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ അമേരിക്കന്‍ പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കഡ്‌ലോയ്ക്ക് ഹൃദയാഘാതം. രാവിലെ ഇരുവിഭാഗവും ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പായിരുന്നു കഡ്‌ലോയ്ക്ക് ഹൃദയാഘാതം ഉണ്ടായത്.

വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കഡ്‌ലോയ സുഖം പ്രാപിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലായ വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ജൂഡി കഡ്‌ലോയും ആശുപത്രിയിലുണ്ട്. അമേരിക്കന്‍ നാഷണല്‍ എക്കണോമിക് കൗണ്‍സിലിന്റെ തലവനായി ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് അദ്ദേഹം നിയമിതനായത്.

Top