ട്രംപ് കൊറോണ വൈറസിനെ ഗൗരവത്തോടെ പരിഗണിച്ചില്ല; കമല ഹാരിസ്

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. കൊവിഡ് ആരംഭിച്ച കാലം മുതല്‍ തട്ടിപ്പെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്നും കമല ഹാരിസ് കുറ്റപ്പെടുത്തി.

ഈ മഹാമാരിയുടെ ഗൗരവം കുറച്ചു കാണിച്ച് പൊതുജനാരോഗ്യ വിദഗ്ധരെപ്പോലും അദ്ദേഹം അമ്പരിപ്പിച്ചു. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും ഉപദേശം അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇതിന്റെ സ്വഭാവം അദ്ദേഹത്തിന് മനസിലാകുമായിരുന്നുവെന്നും കമല ഹാരിസ് പറഞ്ഞു.

അധികം വൈകാതെ ഈ വര്‍ഷം അവസാനത്തോടെ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ കണ്ടെത്തുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ട്രംപിനെയല്ല, ആരോഗ്യവിദഗ്ധരെയാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.

Top