വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസിനെതിരെ വിവാദപരാമര്‍ശവുമായി ട്രംപ്

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഏഷ്യന്‍ അമേരിക്കന്‍ വംശജ കമല ഹാരിസിനെ തിരഞ്ഞെടുത്തതില്‍ വിമര്‍ശനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സ്ത്രീയെ തിരഞ്ഞെടുത്തതു ചില പുരുഷന്മാര്‍ക്ക് അപമാനമായി തോന്നുമെന്നാണ് ട്രംപിന്റെ പ്രതികരണം.

അദ്ദേഹം ഒരു കൂട്ടം ആളുകളിലേക്കു മാത്രമായി ഒതുങ്ങി. ഇതിലൂടെ പുരുഷന്മാര്‍ അപമാനിക്കപ്പെട്ടെന്നു ചിലര്‍ പറയും. മറ്റു ചിലര്‍ ഇതു നല്ലതാണെന്നും പറയും,.’ ഫോക്‌സ് സ്‌പോര്‍ട്‌സ് റേഡിയോ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക്ക് പെന്‍സിനെ പ്രശംസിച്ച ട്രംപ്, ആളുകള്‍ വൈസ് പ്രസിഡന്റിന് വോട്ട് ചെയ്യുന്നില്ലെന്നും പറഞ്ഞുവച്ചു.

രാജ്യം പോലെതന്നെ വൈവിധ്യമാര്‍ന്ന സര്‍ക്കാരും വേണമെന്നു നിലപാടെടുത്ത ബൈഡന്‍, പ്രചാരണത്തിന്റെ തുടക്കത്തില്‍ത്തന്നെ ഒരു വനിതയ്ക്കു ടിക്കറ്റ് നല്‍കുമെന്നു പറഞ്ഞിരുന്നു. നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് ഇന്ത്യന്‍ വംശജയായ കമല ഹാരിസ്.

Top