കൊവിഡ് സാമ്പത്തിക പാക്കേജിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ച് ഡൊണാൾഡ് ട്രംപ്

പാം ബീച്ച്: യു എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് സാമ്പത്തിക പാക്കേജിൽ ഒപ്പുവയ്ക്കാൻ വിസമ്മതിച്ചത് കാരണം ദശലക്ഷക്കണക്കിന് പേരാണ് പ്രതിസന്ധിയിലായത്. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ടവർക്ക് നൽകുന്നതിന് വേണ്ടിയുള്ള 892 ബില്യൺ ഡോളറിന്റെ ധനസഹായവും സാധാരണയുള്ള സർക്കാർ ചെലവ് 1.4 ലക്ഷം കോടി ഡോളറിന്റെ ബില്ലുമാണ് ട്രംപ് മടക്കിയത്. ട്രംപിൻറെ ഈ പ്രവൃത്തി റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളെയും പ്രവർത്തകരെയും പോലും ഞെട്ടിച്ചിരിക്കുകയാണ്.

മാസങ്ങളോളം നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് റിപ്പബ്ലിക്കൻ പാർട്ടിയും ഡെമോക്രാറ്റിക് പാർട്ടിയും ഇക്കാര്യത്തിൽ ഒരു ധാരണയിലെത്തിയത്. ട്രംപ് ഒപ്പിടാതിരിക്കുന്നത് 14 ദശലക്ഷം തൊഴിൽ രഹിതർക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങൾ ഇല്ലാതാക്കും. നിക്ഷിപ്ത താത്പര്യക്കാർക്ക് സഹായകരമാകുന്നതാണ് പാക്കേജെന്നും സാംസ്കാരിക പദ്ധതികൾക്കും വിദേശ സഹായം നൽകാനും തുക നീക്കിവച്ചിരിക്കുന്നുവെന്നും ആരോപിച്ചാണ് പദ്ധതിയിൽ ഒപ്പിടാൻ വിസമ്മതിച്ചത്.തൊഴിൽ രഹിതർക്ക് നൽകുന്ന 600 ഡോളർ സഹായം 2000 ഡോളറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Top