ഒടുവില്‍ തോല്‍വി സമ്മതിച്ച് ട്രംപ്; അധികാരം കൈമാറാന്‍ വൈറ്റ് ഹൗസിന് നിര്‍ദേശം

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒടുവില്‍ തോല്‍വി സമ്മതിച്ച് ഡൊണള്‍ഡ് ട്രംപ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി.

അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തുടര്‍ച്ചയായി ആരോപിച്ച് പരാജയം അനുവദിക്കാന്‍ തയ്യാറാകാതിരുന്ന ട്രംപ് അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാന്‍ സന്നദ്ധത അറിയിച്ചത്. ട്രംപിന്റെ തീരുമാനത്തെ ബൈഡന്‍ ക്യാമ്പ് സ്വാഗതം ചെയ്തു.

Top