Trump calls to congratulate Erdogan

വാഷിംഗ്ടണ്‍: ഭരണഘടനാ ഭേദഗതികള്‍ക്കുള്ള ജനഹിത പരിശോധനയില്‍ വിജയം വരിച്ച തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിപ് എര്‍ദോഗനു അഭിനന്ദനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

എര്‍ദോഗനെ ഫോണില്‍ വിളിച്ച ട്രംപ് വിജയത്തില്‍ സന്തോഷിക്കുന്നുവെന്നും എല്ലാവിധ ആശംസയും നേരുന്നുവെന്നും അറിയിച്ചു.

എര്‍ദോഗന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത ട്രംപ്, അടുത്തിടെ അമേരിക്ക സിറിയയിലെ വ്യോമതാവളത്തില്‍ നടത്തിയ ആക്രമണത്തെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു.

തിങ്കളാഴ്ചയാണ് എര്‍ദോഗന്‍ നിര്‍ദേശിച്ച ഭരണഘടനാ ഭേദഗതികള്‍ക്ക് അനുകൂലമായി ജനഹിത പരിശോധനയില്‍ 51.5 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തിയത്. പാര്‍ലമെന്ററി ജനാധിപത്യത്തിനു പകരം സര്‍വശക്തനായ പ്രസിഡന്റില്‍ എല്ലാ അധികാരവും കേന്ദ്രീകരിക്കുന്നതാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഇതു നടപ്പാക്കുമ്പോള്‍ 2029 വരെ എര്‍ദോഗനു പ്രസിഡന്റായി തുടരാനും അവസരമുണ്ടാകും.

Top