അമേരിക്കയില്‍ ടിക് ടോക് അടച്ചുപൂട്ടണമെന്ന് ട്രംപ്; സിഇഒ രാജിവെച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ 90 ദിവസത്തിനകം ടിക് ടോക് അടച്ചുപൂട്ടണമെന്ന പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തിന് പിന്നാലെ സിഇഒ കെവിന്‍ മെയെര്‍ രാജിവെച്ചു. രാജ്യസുരക്ഷയ്ക്ക് ടിക് ടോക് ഭീഷണിയാകുന്നുവെന്ന് ആരോപിച്ചാണ് യുഎസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടത്. 90 ദിവസത്തിനുള്ളില്‍ ടിക് ടോക്കിനെ യുഎസ് കമ്പനി ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.

കെവിന്‍ മേയെറുടെ രാജിയെ തുടര്‍ന്ന് ജനറല്‍ മാനേജര്‍ വനേസ പപ്പാസ് സിഇഒ സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തു. 2020 മേയിലാണ് മേയെര്‍ സിഇഒ ആയി ചാര്‍ജെടുത്തത്.

Top