Trump calls for ‘extreme vetting’ of immigration applicants

വാഷിങ്ടണ്‍: ഭീകരതക്കെതിരെ കടുത്ത നിലപാട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്.

രാജ്യത്തേക്ക് എത്തുന്ന കുടിയേറ്റക്കാര്‍ക്കുള്ള പരിശോധന കര്‍ശനമാക്കുമെന്നും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളോട് കടുത്ത നിലപാട് സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ ഏറെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ് സ്ഥാനാര്‍ത്ഥികളുടെ നയപ്രഖ്യാപനപ്രസംഗം. ഭീകരതയോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കടുത്ത നിലപാടായിരിക്കും തന്റേതെന്ന് ട്രംപ് പ്രഖ്യാപിച്ചു.

ഭീകരപ്രവര്‍ത്തനങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്ന രാജ്യങ്ങളോട് വിട്ടുവീഴ്ചയുണ്ടാവില്ല. അത്തരം രാജ്യക്കാര്‍ക്ക് വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും.

ഭീകരവാദം ശക്തമായ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്നവരുടെ പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ ജനതയെ ബഹുമാനിക്കുന്നവര്‍ക്കും സഹിഷ്ണുത പ്രകടിപ്പിക്കുന്നവര്‍ക്കും മാത്രമേ വിസ അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ് ഭീകരരെ ഇല്ലാതാക്കുന്ന കാര്യത്തില്‍ രാജ്യം ഇനിയും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്. കടുത്ത നടപടികളിലൂടെ ഐഎസിനെ ലോകത്ത് നിന്ന് ഇല്ലാതാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.

Top