മോസ്‌കോ സന്ദര്‍ശനത്തിന് തയ്യാറെന്ന് ; പുടിന്റെ ക്ഷണം സ്വീകരിച്ച് ട്രംപ്

വാഷിംഗ്ടണ്‍: മോസ്‌കോ സന്ദര്‍ശിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

മോസ്‌കോ സന്ദര്‍ശിക്കാന്‍ ട്രംപ് ഒരുക്കമാണെന്നും, ഔദ്യോഗിക ക്ഷണം ലഭിച്ചാല്‍ അദ്ദേഹം മോസ്‌കോയിലെത്തുമെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ക്‌സബി പറഞ്ഞു.

ബ്രിക്‌സ് സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പുടിന്‍ ട്രംപിനെ മോസ്‌കോ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്. വാഷിംഗ്ടണിലേക്ക് വരാന്‍ തയാറാണെന്നും പുടിന്‍ അറിയിച്ചിരുന്നു.

മാത്രമല്ല, കൂടുതല്‍ കൂടിക്കാഴ്ചകള്‍ക്ക് തയാറാണെന്നും പറ്റിയ അന്തരീക്ഷം സംജാതമാവേണ്ടതുണ്ടെന്നും പുടിന്‍ വ്യക്തമാക്കിയിരുന്നു.

Top