അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ടാങ്കുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടുത്താന്‍ ട്രംപിന്റെ നിര്‍ദേശം

വാഷിംഗ്ടണ്‍: ജൂലൈ 4 അമേരിക്കന്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടക്കുന്ന പരേഡില്‍ ടാങ്കുകളും യുദ്ധവിമാനങ്ങളും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണം ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കമെന്നു വിമര്‍ശകര്‍ ആരോപിച്ചു.

മറ്റു രാജ്യങ്ങളിലേതുപോലെ യുഎസില്‍ സ്വാതന്ത്ര്യദിന പരേഡില്‍ പട്ടാളത്തെയും യുദ്ധോപകരണങ്ങളെയും ഉള്‍പ്പെടുത്താറില്ല.
ട്രംപിന്റെ നിര്‍ദേശ പ്രകാരം ബി2 സ്റ്റെല്‍ത്ത് ബോംബറുകളും എഫ്35, എഫ്18 യുദ്ധവിമാനങ്ങളും നാഷണല്‍ മാളിലെ ആഘോഷ പരിപാടികള്‍ക്ക് കൊഴുപ്പേകി ആകാശത്തു വട്ടമിട്ടു പറക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. അബ്രാംസ് ടാങ്കുകളും എത്തിക്കുന്നുണ്ട്.

Top