മെക്‌സികോയില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനീകമായി നേരിടുമെന്ന് ട്രംപ്

Trump

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് അനധികൃത കുടിയേറ്റം നടത്തുന്ന മെക്‌സിക്കോ പൗരന്മാരെ സൈനിക ശക്തി കൊണ്ട് നേരിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്നും ഇതിനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്നും ട്രംപ് പറഞ്ഞു.

മെക്‌സിക്കോയില്‍നിന്നു യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായി അതിര്‍ത്തിയില്‍ 3, 218 കിലോമീറ്റര്‍ നീളമുള്ള മതില്‍ പണിയുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ലഹരിമരുന്ന് കടത്തും ഭീകരരുടെ നുഴഞ്ഞു കയറ്റവും അവസാനിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

Top