വാവെയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുനപരിശോധിക്കാന്‍ ഒരുങ്ങി ട്രംപ് ഭരണകൂടം

ചൈനീസ് ചാരവൃത്തി ആരോപിച്ച് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം.

ട്രംപ് ഭരണകൂടം വാവെയ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പല അമേരിക്കന്‍ കമ്പനികളും വാവേയുമായി വാണിജ്യത്തിലേര്‍പ്പെടുന്നതില്‍ നിന്നും വിലക്കി. ഇത് അമേരിക്കന്‍ കമ്പിനികള്‍ക്ക് തന്നെ വലിയ തോതില്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനിടയാക്കി. ഇതാണ് വാവെയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പുനപരിശോധിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചത്.

ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ട്രംപ് വാവേയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ ഗൂഗിള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വാവേയുമായി വ്യാണിജ്യ ഇടപാടുകള്‍ തുടരാനാവും.വാവേയ്ക്കുള്ള വാണിജ്യ വിലക്ക് നീക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്ന സാഹചര്യത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓഎസ് പുതിയ ഫോണുകളില്‍ ഉപയോഗിക്കാന്‍ വാവേയ്ക്കാവും.

അമേരിക്കന്‍ ഭരണകൂടത്തിന്റെ വിലക്കിനെ തുടര്‍ന്ന് ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് വാവേയുമായുള്ള വാണിജ്യ ഇടപാടുകള്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.ഇതേതുടര്‍ന്ന് ആന്‍ഡ്രോയിഡ് വിലക്ക് നേരിടാന്‍ വാവേ സ്വന്തമായി ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കാന്‍ തയ്യാറായിരിക്കുകയായിരുന്നു. റഷ്യയുടെ ഓറോറ ഓഎസ് ഉപയോഗിക്കുന്നതും വരെ വാവേ പരിഗണിക്കുകയുണ്ടായി.

Top