റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാഗമായി ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയിലെത്തും

trumb-junior in india

ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയര്‍ ഇന്ന് ഇന്ത്യയിലെത്തും. 1500 കോടിയുടെ റിയല്‍ എസ്റ്റേറ്റ് വ്യവസായത്തിലാണ് ട്രംപ് ജൂനിയര്‍ പങ്കാളിയാകുന്നത്.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തിയിട്ടുണ്ട്. ഒരാഴ്ച ട്രംപ് ജൂനിയര്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് വിവരം.

ഹരിയാനയിലെ ഗുഡ്ഗാവിലാണ് ട്രംപ് ടവര്‍ എന്ന് പോരിട്ടിരിക്കുന്ന രണ്ട് ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പണിയുന്നത്. ഒന്‍പത് കോടി രൂപയാണ് ഒരു ഫ്‌ലാറ്റിന്റെ വില. 47 നിലകളുള്ള രണ്ട് സമുച്ചയങ്ങളിലുമായി 145 ഫ്‌ലാറ്റുകളാണ് ഉള്ളത്.

Top