വിത്യസ്തനായി ജസ്റ്റിൻ ട്രൂഡോ ; വൈറലായി കനേഡിയൻ പ്രധാനമന്ത്രിയുടെ സോക്സ്

Trudeau's

ദാവോസ്:ഭരണപ്രവർത്തനങ്ങളിലും , നിലപാടുകളിലും വ്യത്യസ്തത പുലർത്തുന്ന വ്യക്തിയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇപ്പോൾ അദ്ദേഹം ധരിച്ച സോക്‌സിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇന്ത്യൻ വംശജരുടെ കൂടെ അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുക, വിദേശികൾക്ക് അവർ അർഹിക്കുന്ന പരിഗണ നൽകുക തുടങ്ങിയ കാര്യങ്ങളിൽ ജസ്റ്റിൻ ട്രൂഡോയുടെ പ്രവർത്തനങ്ങൾ എല്ലാവരെയും അത്ഭുതപെടുത്താറുണ്ട്.

ആഗോള സാമ്പത്തിക ഉച്ചകോടി നടക്കുന്ന സ്വിറ്റ്സർലൻഡിലെ ദാവോസിലെത്തിയ കനേഡിയൻ പ്രധാനമന്ത്രിയുടെ സോക്‌സാണ് ഇപ്പോൾ ചർച്ചാവിഷയം. പർപ്പിൾ നിറത്തിൽ മഞ്ഞ നിറമുള്ള താറാവിന്റെ ചിത്രമുള്ള സോക്‌സാണ് ജസ്റ്റിൻ ട്രൂഡോ ധരിച്ചിരുന്നത്.

ട്രൂഡോ ഇത്തരത്തിൽ വിത്യസ്തമായ സോക്സ്‌ ധരിക്കുന്നത് ഇത് ആദ്യമല്ല. കഴിഞ്ഞ വർഷം സെപ്തംബറിൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മേധാവി ക്രിസ്റ്റ്യൻ ലഗഡെയെ കാണാനെത്തിയപ്പോൾ സ്റ്റാർ വാർസ് പശ്ചാത്തലത്തിലുള്ള സോക്‌സാണ് ധരിച്ചിരുന്നത്. മേപ്പിൾ ലീഫ് ഉൾപ്പെടുത്തിയിട്ടുള്ള സോക്‌സും ജസ്റ്റിൻ ട്രൂഡോ ധരിച്ചിട്ടുണ്ട്.

Top