ഒഴിവായത് വന്‍ ദുരന്തം ; തീപിടിച്ച ടാങ്കര്‍ ഡ്രൈവര്‍ മാറ്റിയത് സാഹസികമായി

fire

മധ്യപ്രദേശ്: ട്രക്ക് ഡ്രൈവറുടെ സംയോജിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. മധ്യപ്രദേശിലെ നര്‍സിങ്പൂരിലെ പെട്രോള്‍ പമ്പിനു മുന്നില്‍ തീപിടിച്ച പെട്രോള്‍ ടാങ്കറിനെ സാഹസികമായി നീക്കം ചെയ്ത ഡ്രൈവര്‍ ഒഴിവാക്കിയത് വന്‍ ദുരന്തം.

തീപിടിച്ച ടാങ്കര്‍ മാറ്റുന്നതിനിടയില്‍ ട്രക്ക് ഡ്രൈവര്‍ക്ക് പൊള്ളലേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെട്രോള്‍ ടാങ്കറിന് മുന്നില്‍ വെച്ച് ടാങ്കറിന് എങ്ങനെ തീപിടിച്ചെന്ന കാര്യത്തില്‍ വ്യക്തതയില്ല.അഗ്‌നിശമന സേന സ്ഥലത്തെത്തി തീയണച്ചു.

Top