ഇന്റനെറ്റ് ഉപയോഗിച്ച് ലോകത്ത് എവിടെയ്ക്കും വിളിക്കാം; പുതിയ സംവിധാനവുമായി ട്രൂ കോളര്‍

കോളര്‍ ഐഡി ആപ്പായ ട്രൂ കോളര്‍ പുതിയ അപ്‌ഡേഷനുമായി രംഗത്ത് .ഇന്റര്‍നെറ്റ് ഉപയോഗിച്ച് ലോകത്ത്
എവിടേയ്ക്കും ഫോണ്‍ ചെയ്യാവുന്ന ഫീച്ചറാണ് ട്രൂകോളര്‍ അവതരിപ്പിക്കുന്നത്.

വി.ഒ.ഐ.പി(വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍) അടിസ്ഥാനമാക്കിയാണ് പുതിയ സേവനം ലഭ്യമാകുക. മൊബൈല്‍ ഡാറ്റ ഉപയോഗിച്ചോ, വൈഫൈ ഉപയോഗിച്ചോ ഈ സംവിധാനം പ്രയോജനപ്പെടുത്താം . തുടക്കത്തില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കാണ് മാത്രമേ ഈ സംവിധാനം ലഭ്യമാക്കുക. ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലേക്ക് വൈകാതെ തന്നെ ലഭ്യമാകും .ട്രൂകോളറിന്റെ ഉപയോക്താക്കളില്‍ 60 ശതമാനം ഇന്ത്യക്കാരാണ് .

Top