കുട്ടികളെ ചൂഷണം ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്തു; ടംബ്ലര്‍ തിരിച്ചെത്തുന്നു

ശ്ലീല ചിത്രങ്ങള്‍ പിന്‍വലിച്ച് ടംബ്ലര്‍ തിരിച്ചെത്തുന്നു. കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ആപ്പിള്‍ സ്റ്റോറില്‍ നിന്ന് പുറത്തായ ടംബ്ലര്‍ ആപ്പ് തിരിച്ചെത്തുന്നു. ടംബ്ലര്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്തതോടെയാണ് പുറത്താക്കിയ നടപടി ആപ്പിള്‍ പിന്‍വലിച്ചത്.

നവംബറിലായിരുന്നു കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ആപ്പില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടംബ്ലറിനെ ആപ്പിള്‍ ആപ്പ് സ്റ്റോര്‍ നിരോധിച്ചത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

നിരോധനത്തിന് ശേഷം ടംബ്ലര്‍ തിരിച്ചെത്തുമ്പോള്‍ നേരത്തെയുണ്ടായിരുന്ന സൈറ്റുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ റിപ്പോര്‍ട്ടിങ് ടൂളുകളും പരാതികള്‍ അറിയിക്കാനുള്ള സംവിധാനവും ഉപഭോക്താക്കള്‍ക്ക് പുതുതായി ഒരുക്കിയിരിക്കുകയാണ് ടംപ്ലര്‍. ലൈംഗീക അവയവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശങ്ങളടക്കമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ആപ്പിന് നല്‍കിയിരിക്കുന്നത്.

Top