ടിആർപി തട്ടിപ്പ് കേസ്, അർണബിനെതിരെ കൂടുതൽ തെളിവുകൾ

മുംബൈ : ടെലിവിഷൻ റേറ്റിങ് പോയിന്റ്സ് തട്ടിപ്പു കേസിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് എതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി പൊലീസ്. ചാനലിന്റെ റേറ്റിങ് പെരുപ്പിച്ചു കാണിക്കാൻ അർണബ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ മുൻ സിഇഒ പാർഥോ ദാസ്ഗുപ്തയ്ക്ക് പല തവണ പണം നൽകിയെന്ന് പൊലീസ് പറയുന്നു.

2017ൽ ദാസ്ഗുപ്തയ്ക്ക് 6,000 യുഎസ് ഡോളർ ലോവർപരേലിലെ നക്ഷത്ര ഹോട്ടലിൽ അർണബ് കൈമാറി. ആ വർഷം തന്നെ കുടുംബത്തിനൊപ്പമുള്ള ദാസ്ഗുപ്തയുടെ സ്വിറ്റ്‌സർലൻഡ്, ഡെൻമാർക് യാത്രകളുടെ ചെലവു വഹിച്ചതും അർണബാണ്. 2018ൽ 20 ലക്ഷം രൂപയും 2019ൽ 10 ലക്ഷം രൂപയും കൊടുത്തു എന്നും പൊലീസ് പറയുന്നു.

Top