ഇന്ത്യൻ ടീമിന് വീണ്ടും കഷ്ടകാലം

ഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന് ഇരുട്ടടിയായി മുഹമ്മദ് ഷമിയുടെ പരിക്ക്. പാറ്റ് കമിന്‍സിന്‍റെ ബൗണ്‍സര്‍ കൈയില്‍ കൊണ്ട ഷമിയുടെ വലതു കൈക്കുഴക്ക് പൊട്ടലുണ്ടെന്ന് സ്കാനിംഗില്‍ സ്ഥിരീകരിച്ചതോടെ താരത്തിന് ടെസ്റ്റ് പരമ്പര പൂര്‍ണമായും നഷ്ടമാവും.

സ്കാനിംഗ് റിപ്പോര്‍ട്ട് ലഭിച്ചശേഷമാണ് ഷമി ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും കളിക്കില്ലെന്ന് ടീം മാനേജ്മെന്‍റ് വ്യക്തമാക്കിയത്. ഷമിയുടെ കൈയിന് നല്ല വേദനയുണ്ടെന്നും അദ്ദേഹത്തെ സ്കാനിംഗിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോലി നേരത്തെ പറഞ്ഞിരുന്നു.

Top