യൂറോപ്പ കോണ്‍ഫറസ് ലീഗിന്റെ ട്രോഫി പ്രകാശനം ചെയ്തു

നിയോണ്‍: യുവേഫ അടുത്ത സീസണ്‍ മുതല്‍ തുടങ്ങുന്ന യൂറോപ്പ കോണ്‍ഫറസ് ലീഗിന്റെ ട്രോഫി പ്രകാശനം ചെയ്തു. യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ സെഫറിനാണ് ട്രോഫി പ്രകാശനം ചെയ്തത്.

വമ്പന്‍ ഫുട്‌ബോള്‍ ശക്തികള്‍ അല്ലാത്ത രാജ്യങ്ങളിലെ ക്ലബുകള്‍ക്കും യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കാനാണ് യുവേഫ പുതിയ ടൂര്‍ണമെന്റിന് തുടക്കമിടുന്നത്.

ചാമ്പ്യന്‍സ് ലീഗിനും യൂറോപ്പ ലീഗിനും പിന്നാലെയാണ് യൂറോപ്പ കോണ്‍ഫറസ് ലീഗ് നടപ്പാക്കുന്നത്. 32 ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കുക. ടോട്ടനം, എ എസ് റോമ, റെന്നസ്, വിയ്യാ റയല്‍ തുടങ്ങിയ ടീമുകളും അടുത്ത സീസണില്‍ യൂറോപ്പ കോണ്‍ഫറസ് ലീഗിലാണ് കളിക്കുക.

യൂറോപ്പ കോണ്‍ഫറസ് ലീഗ് ട്രോഫിക്ക് 57.5 സെമി ഉയരവും 11 കിലോ ഭാരവുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ 32 ടീമുകളെ പ്രതിനിധീകരിക്കുന്ന രീതിയിലാണ് ട്രോഫിയുടെ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയായിരിക്കും മത്സരങ്ങള്‍.

 

Top