പുല്‍വാമയിലെ സദൂറയില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു; ഏറ്റുമുട്ടല്‍ തുടരുകയാണ്

കശ്മീര്‍: ജമ്മു കശ്മീരില്‍ പുല്‍വാമയിലെ സദൂറയില്‍ ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ച ഷോപ്പിയന്‍ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ താഴ്വരയില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി.

Top