Troops given free hand to respond to enemy’s misadventure: Manohar Parrikar

Manohar Parrikar

ലക്‌നൗ: ശത്രുക്കളില്‍ നിന്ന് എന്തെങ്കിലും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്രം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍.

മോദി സര്‍ക്കാരിന്റെ കീഴില്‍ രാജ്യം സുരക്ഷിതമാണെന്നും പരീക്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ജനതയ്ക്കു സൈനികരില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അത് ഒരിക്കലും തകരില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രതിച്ഛായ ഉയരുന്നതിന്റെ ഭയംകൊണ്ടാണ് മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒഴിഞ്ഞ പാത്രങ്ങള്‍ പോലെയാണ് പാക്കിസ്ഥാന്‍, വെറുതെ ശബ്ദം ഉണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. അവരുടെ വാക്കുകള്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

Top