ട്രോണക്‌സ് മോട്ടോര്‍സിന്റെ ഇ-സ്‌കൂട്ടര്‍ ‘ട്രോണക്‌സ് വണ്‍’ ഇന്ത്യയില്‍

tronx

ട്രോണക്‌സ് മോട്ടോര്‍സ് എന്നറിയപ്പെടുന്ന വോള്‍ട്ടാ മോട്ടോര്‍സിന്റെ ഇ-സ്‌കൂട്ടര്‍ ട്രോണക്‌സ് വണ്‍ ഇന്ത്യയില്‍ എത്തുന്നു. മാഗ്മ റെഡ്, പസഫിക് ബ്ലു എന്നീ രണ്ടു നിറങ്ങളില്‍ ഇറങ്ങിയിരിക്കുന്ന ഇ-സ്‌കൂട്ടറിന്റെ വില 49,999 രൂപയാണ്. മുന്‍കൂട്ടി ഇ-സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ജൂലൈ 16 നു ശേഷം വാഹനം കിട്ടുമെന്ന് കമ്പനി അറിയിച്ചു.

tronx-one-3_720x540

ആര്‍ക്കും ഓടിക്കാവുന്ന തരത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്മാര്‍ട്‌ഫോണുമായി കണക്ട് ചെയ്യാന്‍ തരത്തിലുള്ള ഫീച്ചറുകളാണ് ട്രോണക്‌സ് വണ്ണിലുള്ളത്. എയര്‍ക്രാഫ്റ്റ് നിര്‍മാണത്തിനുപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ട്രോണക്‌സ് വണ്‍ ന്റെ നിര്‍മാണം.

3

വളരെ ഭാരം കുറഞ്ഞ മോഡല്‍ ഇ-ബൈക്കുകളാണിവ. 36V 13.6Ah ലിഥിയം 500W ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. ബൈക്കിലെ ചാര്‍ജില്‍ 50 കിമി നിരക്ക് ചാര്‍ജ് ചെയ്യുമെന്നും ഇലക്ട്രോണിക് ഗിയര്‍ അസിസ്ഡ് മോഡില്‍ 70-85 കിലോമീറ്ററുകളാണെന്നും കമ്പനി അവകാശപ്പെടുന്നു.

2

മുംബൈ, ഗോവ, പൂനെ, അഹമദാബാദ്, ഡല്‍ഹി, ഛണ്ഡീഗര്‍ഹ്, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നീ 9 നഗരങ്ങളിലാണ് ഇ ബൈക്ക് ലഭ്യമാവുക. ഹീറോയുടെ OZONE 650B’ 7S, ഇ സൈക്കിള്‍ BH27, BH12 എന്നിവയായിരിക്കും ട്രോണക്‌സ് വണ്‍ ന്റെ പ്രധാന എതിരാളികള്‍.

Top