മിനോ മങ്കി ബൈക്കിനെ പരിചയപ്പെടുത്തി ട്രോമോക്‌സ്

മിനോ എന്ന പേരിൽ ഒരു പുതിയ മിനി മോട്ടോ മങ്കി ബൈക്കിനെ ട്രോമോക്‌സ് വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഇത് ഇലക്ട്രിക് സ്റ്റാർട്ടപ്പിന്റെ ആദ്യ ഓഫറാണെങ്കിലും കാഴ്ച്ചയിൽ കൗതുകമുണർത്തുന്നതും മനോഹരവുമാണ്. ചുരുങ്ങിയ-സൂപ്പർ-മോട്ടോ നിലപാടോടെ മിനോയ്ക്ക് തികച്ചും യൂറോപ്യൻ ഡിസൈനാണ് ലഭിക്കുന്നത്. യഥാർത്ഥ മങ്കി ബൈക്ക് ഫാഷനിൽ നിന്ന് ഓരോ മിനോയും മറ്റൊന്നിൽ നിന്ന് കഴിയുന്നത്ര വ്യത്യസ്തമായി മാറ്റുന്നതിന് ഇഷ്‌ടാനുസൃതമാക്കാവുന്ന നിരവധി ഓപ്ഷനുകളും കമ്പനി ഉപഭോക്താക്കൾക്കായി അണിനിരത്തുന്നുണ്ട്.

 

എഞ്ചിൻ 2.5 കിലോവാട്ട് മോട്ടോർ ഉപയോഗിച്ചാണ് കരുത്ത് നേടുന്നത്. പരമാവധി 60 കിലോമീറ്റർ വേഗതയാണ് ട്രോമോക്‌സ് മിനോയ്ക്ക് കൈവരിക്കാൻ സാധിക്കുന്നത്. 2.3 കിലോവാട്ട് മുതൽ 1.3 കിലോവാട്ട് വരെ നാല് ബാറ്ററി ഓപ്ഷനുകൾ ബൈക്കിൽ ലഭ്യമാണ്. ഏറ്റവും വലിയ ബാറ്ററിയിൽ മിനോ 118 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് ട്രോമോക്സ് അവകാശപ്പെടുന്നത്. എന്നിരുന്നാലും ഈ കണക്ക് നേടുന്നതിന് നിങ്ങൾ 30 കിലോമീറ്റർ വേഗതയിൽ താഴെ മാത്രമേ സഞ്ചരിക്കാവൂ എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

 

ഒരു അപ്സൈഡ് ഡൗൺ ഫോർക്ക്, രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ, മോണോഷോക്ക് എന്നീ സവിശേഷതകളുള്ള ട്രോമോക്‌സ് മിനോ ശരിക്കും ഒരു മോട്ടോർസൈക്കിൾ ശൈലി തന്നെയാണ് മുമ്പോട്ടുവെക്കുന്നത്. മിനോയെ നിലവിൽ യൂറോപ്പിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. മിനോയെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Top