താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകന് നേരെ ആക്രമണം;അന്വേഷണം ഉര്‍ജിതമാക്കി പൊലീസ്

beat

മലപ്പുറം: താനൂരില്‍ ട്രോമാ കെയര്‍ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചു. പന്താരകടപ്പുറം പൗറുകടവത്ത് ജാബിര്‍(27)നെയാണ് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ആക്രമിച്ചത്.

സുഹൃത്തുക്കളോടൊപ്പം ട്രോമാ കെയറിന്റെ പ്രവര്‍ത്തനം കഴിഞ്ഞ് വീട്ടിലേക്ക് പോവുന്ന വഴിക്കാണ് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ജാബിറിനെ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.

ട്രോമാകെയര്‍ പ്രവര്‍ത്തകനെന്ന രീതിയില്‍ പൊലീസിനോടൊപ്പം ചേര്‍ന്ന് ലോക് ഡൗണ്‍ പ്രവര്‍ത്തനത്തെയും ജാബിര്‍ നിയന്ത്രിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാവാം മര്‍ദനമെന്നാണ് കരുതുന്നതെന്ന് താനൂര്‍ പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാബിറിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Top