ട്രോളുകള്‍ നല്‍കുന്നത് പോസിറ്റീവ് എനര്‍ജി; അവരെങ്കിലും നമ്മളെ ഓര്‍ക്കുന്നുണ്ടല്ലോ…

kummanam

തിരുവനന്തപുരം:ട്രോളുകള്‍ തനിക്ക് പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്ന പ്രസ്താവനയുമായി കുമ്മനം രാജശേഖരന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുമ്മനവുമൊക്കെ ട്രോളുകളിലൂടെ വളരെയേറെ ശ്രദ്ധേയരാണ്. ഇപ്പോഴിതാ ട്രോളുകള്‍ തനിക്ക് പോസിറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെന്നും അത് ആവോളം ആസ്വദിക്കാറുണ്ടെന്നും വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ മിസോറാം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന്‍.

ട്രോളുകള്‍ തന്നെ സംബന്ധിച്ച് സന്തോഷമാണെന്നും അതിലൊന്നും തനിക്ക് ഒരു അഭിപ്രായവ്യത്യാസവും ഇല്ലെന്നും കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു. ‘അക്കാര്യത്തില്‍ യാതോരു വിഷമവും ഇല്ല. പ്രതിഷേധവുമില്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. അവരെങ്കിലും നമ്മുടെ പേര് ഓര്‍മ്മിക്കുന്നുണ്ടല്ലോ. അത് നല്ലതാണ്. ഒരു പോസിറ്റീവ് എനര്‍ജിയാണ്’ കുമ്മനം പറയുന്നു. ട്രോളുകള്‍ ഇപ്പോള്‍ ദാരിദ്ര്യത്തിലാണെന്നും. കേരളത്തിലേക്കുള്ള തിരിച്ചുവരവ് അവര്‍ ആഘോഷമാക്കുമല്ലോ എന്ന ചോദ്യത്തിന് അക്കാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു കുമ്മനത്തിന്റെ മറുപടി.

Top