രോഹിത്തിന്റെ ബാറ്റിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ മഴ

rohith sarma

ജോഹന്നാസ്ബര്‍ഗ്: ഡബിള്‍ സെഞ്ച്വറിയില്‍ ട്രിപ്പിളടിച്ച താരമാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെത്തിയതിനു ശേഷം ഒരു കളിയില്‍ പോലും രോഹിത്തിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിച്ചിട്ടില്ല.

നാലാം ഏകദിനത്തില്‍ അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ റബാദയാണ് പുറത്താക്കിയത്. രോഹിത് ശര്‍മ്മയുടെ മോശം പ്രകടനത്തെ ട്രോളുകളിലൂടെ പരിഹസിക്കുകയാണ് സോഷ്യല്‍മീഡിയയിലെ ട്രോളര്‍മാര്‍.
ഡര്‍ബനില്‍ 20, സെഞ്ചൂറിയനില്‍ 15, കേപ് ടൗണില്‍ പൂജ്യം എന്നിങ്ങനെയായിരുന്നു അവസാന മൂന്ന് ഏകദിനങ്ങളിലെ രോഹിത്തിന്റെ പ്രകടനം.

Top