ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ കേരളത്തില്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി

കൊല്ലം: സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം നടപ്പിലാക്കാന്‍ തീരുമാനിച്ചതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു.

കൂടാതെ കോവിഡ് വ്യാപനം തടയുന്നതിന് റിങ് സീന്‍ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ എണ്ണം 30 ആയി നിജപ്പെടുത്തി. സാമൂഹിക അകലം പാലിച്ച്, കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Top