ട്രോളിംഗ് നിരോധനം ഇന്ന് പിന്‍വലിക്കും; ചാകര പ്രതീക്ഷിച്ച് മത്സ്യതൊഴിലാളികള്‍

കൊല്ലം: ഇന്ന് അര്‍ദ്ധരാത്രിയോടെ ട്രോളിംഗ് നിരോധനം അവസാനിക്കും. 50 ദിവസമായി തുടര്‍ന്നു കൊണ്ടിരുന്ന ട്രോളിംഗ് നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറക്കാനുള്ള തയാറെടുപ്പിലാണ് തൊഴിലാളികള്‍. എന്നാല്‍ ഡീസലിന്റെ വില വര്‍ധനവ് തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ജൂണ്‍ പത്തിന് പ്രഖ്യാപിച്ച നിരോധനമാണ് ഇന്ന് പിന്‍വലിക്കുന്നത്. മഴ പതിവിലും ഏറെ ലഭിച്ചതിനാല്‍ ചാകര ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. കനത്ത മഴയും കാറ്റും ഇപ്പോഴും തുടരുന്നത് മത്സ്യബന്ധനത്തെ പ്രതികൂലമായി ബാധിക്കും എന്ന്‌ തൊഴിലാളികള്‍ പറയുന്നു.

Top