ട്രോളിംഗ്‌ നിരോധനം ഇന്ന് അവസാനിക്കും ; ചാകരയ്ക്ക് കാത്ത് മത്സ്യതൊഴിലാളികള്‍

തിരുവനന്തപുരം: ഒന്നരമാസത്തെ ട്രോളിംഗ്‌ നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും.

മത്സ്യബന്ധന ബോട്ടുകളെല്ലാം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി കടലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്.

രജിസ്റ്റര്‍ ചെയ്ത 4500 ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍, സുരക്ഷയുടെ ഭാഗമായി കടലിലേക്ക് പോകുന്ന ബോട്ടുകള്‍ക്ക് ഏകീകൃത നിറം സര്‍ക്കാര്‍ നിശ്ചയിച്ചെങ്കിലും ഇത് പൂര്‍ണ്ണമായും നടപ്പായിട്ടില്ല.

ഇക്കുറി മഴ ധാരാളം ലഭിച്ചതിനാല്‍ ചാകരക്കോളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

Top