സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ 9 ന് അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. 52 ദിവസത്തെയ്ക്ക് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. യന്ത്രവത്കൃത യാനങ്ങള്‍ക്കാണ് മത്സ്യബന്ധനത്തിന് നിരോധനമെര്‍പ്പെടുത്തുന്നത്.

രാജ്യ സുരക്ഷയുടെ ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡുകള്‍ കൈയ്യില്‍ കരുതണമെന്ന് ഫിഷറീസ് മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. എല്ലാ തീരദേശ ജില്ലകളിലും ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Top