മോദിയെ താരമാക്കി ട്രേളന്‍മാര്‍; ഫിറ്റ്‌നസ് ചാലഞ്ച് കികീ ചാലഞ്ചാക്കി മാറ്റി

ന്യൂഡല്‍ഹി: യോഗ ദിവസത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഫിറ്റ്‌നസ് ചാലഞ്ച് വീഡിയോ കികീ ചാലഞ്ചാക്കി മാറ്റിയിരിക്കുകയാണ് ട്രോളന്‍മാര്‍. മോദിയുടെ ഫിറ്റ്‌നസ് ചാലഞ്ച് വീഡിയോ എഡിറ്റ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മോദിയുടെ വീഡിയോ.

‘കികീ ഡു യു ലൗ മീ ‘എന്ന പാട്ട് പാടി തുടങ്ങമ്പോള്‍ ഓടുന്ന കാറില്‍ നിന്ന് പുറത്തിറങ്ങി വാതില്‍ തുറന്ന് ഇട്ടുകൊണ്ട് നൃത്തം കളിക്കുന്നതാണ് കികീ ചാലഞ്ച്. വളരെ അപകടം നിറഞ്ഞ ഈ ചാലഞ്ചിനെതിരെ പൊലിസും രംഗത്ത് എത്തിയിരുന്നു.

വിദേശരാജ്യങ്ങളില്‍ നിന്നാണ് കികീ ചാലഞ്ച് ഇന്ത്യയിലേക്കും എത്തിയത്. വഡോദര സ്വദേശിയുടെ കികീ ചാലഞ്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ബംഗ്ലൂരു പൊലിസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കനേഡിയന്‍ റാപ്പ് ഗായകനായ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിംഗ്’ എന്ന ഗാനത്തിലെ ‘കികീ’ എന്ന് ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്നതാണ് കികീ ചാലഞ്ച്.

Top