അങ്ങ് തെന്നിന്ത്യന്‍ നടി ബി.ജെ.പിയില്‍ ചേര്‍ന്നപ്പോള്‍ ട്രോള്‍ മഴ ഇങ്ങുള്ള മലയാള നടിയ്ക്ക്

തെന്നിന്ത്യന്‍ നടി നമിത ബി.ജെ.പിയില്‍ ചേര്‍ന്ന വാര്‍ത്ത വന്നതോടെ ട്രോള്‍ പൊങ്കാല കിട്ടിയത് മലയാള നടിയായ നമിത പ്രമോദിന്. നടിയുടെ ഫെയ്‌സ് ബുക്ക് പേജിലാണ് സംഘപുത്രിയെന്നു അഭിസംബോധന ചെയ്തും ധ്വജപ്രണാമമറിയിച്ചുമാണ് ട്രോളുകാര്‍ ആക്രമണം’ നടത്തുന്നത്.

അടുത്ത മിസോറാം ഗവര്‍ണര്‍ ആവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നടിയുടെ തീരുമാനത്തില്‍ അഭിമാനം ഉണ്ടെന്നും സുരേഷ് ഗോപിയ്ക്കു ശേഷം സംഘത്തിനു ലഭിച്ച മാണിക്യം. ശരിയായ സമയത്ത് ശരിയായ തീരുമാനം സംഘ പ്രസ്ഥാനത്തിന്റെ തിരുനെറ്റിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി എന്നുള്ള നിരവധി കമന്റുകളാണ് നടിയുടെ ഫെയ്‌സ് ബുക്ക് പേജില്‍ നിറഞ്ഞിരിക്കുന്നത്.

തെന്നിന്ത്യന്‍ താരം നമിത ബി.ജെ.പി.യില്‍ ചേര്‍ന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് ആരാധകര്‍ക്കിടയില്‍ പ്രചരിച്ചത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം ബി.ജെ.പി.യില്‍ അംഗത്വമെടുക്കാന്‍ എത്തിയത്.

Top