ജിമ്മനായി അഭിഷേക് ബച്ചന്‍; ട്രോളുമായി ആരാധകര്‍

ന്നെക്കുറിച്ചുള്ള ട്രോളുകള്‍ എന്നും തമാശയോടെ സ്വീകരിച്ചിട്ടുള്ള ആളാണ് ബോളിവുഡ് നടനായ അഭിഷേക് ബച്ചന്‍. അത്തരത്തില്‍ അടുത്തിടെ പുറത്തുവന്ന ഒരു സോഷ്യല്‍ മീഡിയ മീമിനോടും പ്രതികരിച്ചിരിക്കുകയാണ് അഭിഷേക്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായെത്തിയെ ‘മാര്‍ജാവാന്‍’ എന്ന ചിത്രവുമായി ബന്ധമുള്ളതാണ് ട്രോള്‍.

‘നന്ദി, ഇതിനായി ഞാന്‍ പൂര്‍ണമായ ‘ബീസ്റ്റ്‌മോഡാ’ണ് സ്വീകരിച്ചത്(ലാഫ് ഇമോജി). തമാശകള്‍ മാറ്റിവച്ച് പറയട്ടെ. അത് ഞാനല്ല! പക്ഷെ മാര്‍ജാവാന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഞാന്‍ എന്റെ വിജയാശംസകള്‍ നല്‍കുന്നു. സംഭവം അടിപൊളിയാണ്!’ സിദ്ധാര്‍ഥ് മല്‍ഹോത്രയെയും മാര്‍ജാവാന്റെ അണിയറ പ്രവര്‍ത്തകരെയും ടാഗ് ചെയ്തുകൊണ്ട് അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു.

മിലാപ് സാവേരി സംവിധാനം ചെയ്യുന്ന ‘മാര്‍ജാവാ’നില്‍ സിദ്ധാര്‍ത്ഥിന്റെ ‘കുള്ളന്‍’ വില്ലനായി എത്തുന്നത് റിതേഷ് ദേശ്മുഖാണ്.

Top