യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പട്ടിക പുറത്തിറക്കി

തിരുവനന്തപുരം:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ യോഗ്യതയുള്ളവരുടെ പട്ടിക പുറത്തിറക്കി. എംപിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 10 പേരാണ് പട്ടികയിലുള്ളത്.

ഷാഫി പറമ്പില്‍, ശബരീനാഥ് , ഹൈബി ഈഡന്‍ , രമ്യാ ഹരിദാസ് തുടങ്ങിയവരും ഉള്‍പ്പെടുന്ന പട്ടിക ദേശീയ നേതൃത്വമാണ് പുറത്തിറക്കിയത്.

Top