‘മരയ’ എന്ന കഥാസമാഹാരം; 12-ാമത് ബഷീര്‍ അവാര്‍ഡ്‌ ടി. പത്മനാഭന്

തിരുവനന്തപുരം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ അവാര്‍ഡ് ടി. പത്മനാഭന്. ‘മരയ’ എന്ന കഥാസമാഹാരത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ബഷീറിന്റെ ജന്മദിനമായ ജനുവരി 21 ന് തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

50,000 രൂപയും പ്രശസ്തിപത്രവും സിഎന്‍ കരുണാകരന്‍ രൂപകല്‍പന ചെയ്ത പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഡോ.എം തോമസ് മാത്യു, കെസി നാരായണന്‍, ഡോ.കെ.എസ് രവികുമാര്‍ എന്നിവരടങ്ങിയ ജഡ്ജിങ്ങ് പാനലാണ് പുരസ്‌കാരം നിശ്ചയിച്ചത്.

Top