കൊറോണയില്‍ കുതിച്ചുയര്‍ന്ന്‌ പച്ചക്കറി വില; ആശങ്കയില്‍

vegitables

തിരുവനന്തപുരം: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പച്ചക്കറിവില കുതിച്ചുയരുന്നു. 20-25 രൂപയ്ക്ക് ലഭിക്കുമായിരുന്ന സവാളയുടെ വില ഒറ്റയടിക്ക് 40 രൂപയായാണ് ഉയര്‍ന്നത്. മാത്രമല്ല ഒരു പെട്ടി തക്കാളിയുടെ വില 500ല്‍ നിന്ന് 850 രൂപയായി ഉയര്‍ന്നു.

കൊറോണ മൂലം അതിര്‍ത്തികള്‍ അടച്ചതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു എന്നതാണ് വിലക്കയറ്റത്തിന് ന്യായമായ കച്ചവടക്കാര്‍ പറയുന്നത്. ചെറിയ ഉള്ളിയുടെ വില ഇന്നലെ അറുപതാണങ്കില്‍ ഇന്ന് 95 ആയി ഉയര്‍ന്നു, ഒറ്റരാത്രികൊണ്ട് കൂട്ടിയത് 35 രൂപയാണ്.

Top