വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാന്‍ ഉത്തരവ്‌

തിരുവനന്തപുരം: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ മറ്റു കോളജുകളിലേക്ക് മാറ്റാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ്. അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ ഹൈക്കോടതി നിര്‍ദേശവും മെഡിക്കല്‍ കൗണ്‍സില്‍ വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.

വിദ്യാര്‍ത്ഥികളെ മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. കോളജിന് നല്‍കിയിരിക്കുന്ന പ്രവര്‍ത്തനാനുമതി റദ്ദാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെ ഏത് കോളജുകളിലേക്ക് മാറ്റണം, ഫീസ് ഘടന എന്നിവ ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പ് കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിക്കണം. അത് അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ മാറ്റം യാഥാര്‍ത്ഥ്യമാകും.

പഠന സൗകര്യമില്ലാത്ത കോളജില്‍ നിന്ന് തങ്ങളെ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന്മേല്‍ ഇപ്പോള്‍ അവസാന തീരുമാനമായിരിക്കുകയാണ്.

Top