തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ റെയ്ഡ്; എസ്.ഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ഹോസ്റ്റലില്‍ റെയ്ഡ് ചെയ്ത എസ്.ഐയെ സ്ഥലം മാറ്റി. ഒരു മാസം മുമ്പ് കന്റോണ്മെന്റ് സ്റ്റേഷനില് ചാര്‍ജെടുത്ത എസ്.ഐയെയാണ് സ്ഥലംമാറ്റിയത്.

കന്റോണ്മെന്റ് സി.ഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.റെയ്ഡ് നടത്തിയ ദിവസം തന്നെ സി.പി.എം പ്രവര്‍ത്തകരില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് യൂണിവേഴ്‌സിറ്റി കോളജ് ബോയ്‌സ് ഹോസ്റ്റലില്‍ ഡി.സി.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. കെ.എസ്.യു നേതാവിനെ ഹോസ്റ്റലില്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കെ.എസ്.യു – എസ്.എഫ്.ഐ സംഘര്‍ഷം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത്.

Top