യൂണിവേഴ്‌സിറ്റി സംഘര്‍ഷം; കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും വധശ്രമത്തിന് കേസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി സംഘര്‍ഷത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയും വധശ്രമത്തിന് കേസ്. ഭഗത് എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചുവെന്ന പേരിലാണ് കേസ്.

മൂന്ന് വനിതാ പ്രവര്‍ത്തകരടക്കം എട്ട് പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദിച്ച കേസില്‍ പ്രതിയായ മഹേഷിനെ ഇതുവരെയും പിടികൂടാനായിട്ടില്ല. മഹേഷ് ഒളിവിലാണെന്നാണ് പൊലീസ് നിഗമനം.

Top